ഇന്ത്യ-നേപ്പാൾ ഇന്റർനാഷണൽ യോഗാ ചാമ്പ്യൻഷിപ്പ്: ആയുഷിന് സ്വർണ്ണത്തിളക്കം

 


നേപ്പാൾ ഇന്റർനാഷണൽ ഗെയിംസ് സ്പോർട്സ് യോഗസന ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയവുമായി മലയാളി താരം ആയുഷ്. പി

ഏപ്രിൽ 24 മുതൽ 27 വരെ നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് ആയുഷ് സ്വർണ്ണമെഡൽ കരസ്ഥമാക്കി രാജ്യത്തിന്റെ അഭിമാനമായത്.

​എസ്.ജി.എ.ഡി.എഫ് (SGADF) സംഘടിപ്പിച്ച ഈ അന്താരാഷ്ട്ര കായിക മേളയിൽ ഇന്ത്യയെയും നേപ്പാളിനെയും പ്രതിനിധീകരിച്ച് നിരവധി കായിക പ്രതിഭകൾ പങ്കെടുത്തു. യോഗസനയിലെ വിവിധ വിഭാഗങ്ങളിൽ നടന്ന കടുത്ത പോരാട്ടത്തിൽ തന്റെ മികവും മെയ്‌വഴക്കവും പ്രകടിപ്പിച്ചാണ് ആയുഷ് ഒന്നാം സ്ഥാനം നേടിയത്.

​അന്താരാഷ്ട്ര തലത്തിൽ ലഭിച്ച ഈ നേട്ടം ആയുഷിന്റെ കഠിനാധ്വാനത്തിനും പരിശീലനത്തിനും ലഭിച്ച അംഗീകാരമാണ്.

 സ്വർണ്ണമെഡലുമായി നാട്ടിലെത്തുന്ന ഈ യുവപ്രതിഭ തൃത്താല വെളളിയാംകല്ല് മംഗലം സജീഷ് പുറത്താട്ടിലിന്റേയും രമ്യയുടേയും മകനാണ്.തൃത്താല ഇഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആയൂഷ്

Below Post Ad