രാജ്യത്ത് എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി. മുന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ഗാനം പതാക ഉയര്‍ത്തുന്നതിന് മുമ്പ് പൂര്‍ണമായും ആലപിച്ചു. പിന്നാലെ വിവിധ സൈനിക വിഭാഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടേയും പരേഡ് നടന്നു. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ എത്തിയത്.
രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്തി, വന്ദേ മാതരം എല്ലാ മനസുകളിലും അലയടിക്കുന്നു എന്ന് പറഞ്ഞായിരുന്നു തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാ വീടുകളിലും എല്ലാ മനസുകളിലും ഇന്ന് ദേശീയ പതാക പാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഉത്സാഹത്തോടെ പുതിയ സ്വപ്നങ്ങളിലേക്ക് ചുവട് വെക്കുകയാണ്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച ധീരന്‍മാരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യയമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി. വന്ദേ മാതരത്തിന്റെ 150 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ വേളയാണ് ഇതിന് ഏറ്റവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ചെറിയ സ്വപ്‌നങ്ങളുമായി മുന്നോട്ട് പോകേണ്ടവരല്ലെന്നും നമ്മുടെ ചിന്തകളില്‍ വലിയ സ്വപ്‌നങ്ങളുണ്ടാകണം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
#HappyIndependenceDay
