കുറ്റിപ്പുറത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

 


കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പുറത്തൂർ തൃത്തല്ലൂർ സ്വദേശി കുളത്ത് റസാക്കിന്റെ മകൻ റിഷാൽ (19) ആണ് മരണപ്പെട്ടത്. 

കൂട്ടുകാരന്റെ വീട്ടിലെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ യുവാക്കളാണ് കൊക്കാട് മാമ്പിപ്പടി റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് പറമ്പിലേക്ക് പാഞ്ഞുകയറി അപകടത്തിൽപ്പെട്ടത്

ഇന്നലെ രാത്രി എട്ട് മണിയോടുകൂടിയായിരുന്നു അപകടം. പരിക്കേറ്റ റിഷാലിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂടെയുണ്ടായിരുന്ന സുഹൃത്ത് അജ്സലിന് പരിക്കേറ്റിട്ടുണ്ട്. റിഷാലിന്റെ മാതാവ് സക്കീന. സഹോദരങ്ങൾ റിഫാന, റസൽ.

Below Post Ad