കൂറ്റനാട്: സംസ്ഥാന സർക്കാർ നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്' പിന്തുണ പ്രഖ്യാപിച്ച് ലഹരിവിമുക്ത കേരളത്തിനായി മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് (എം.എസ്.എം) പ്രഖ്യാപിച്ച 'ഇന്‍തിഹ-2026 തൂഫാനൊപ്പം ലഹരിക്കെതിരെ' കാമ്പയിന്റെ ഭാഗമായി എം.എസ്.എം പെരിങ്ങോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെരിങ്ങോട് അൽ-മദ്റസത്തു സലഫിയ്യ വിദ്യാർഥികൾ ലഹരിവിരുദ്ധ റാലി നടത്തി.
പെരിങ്ങോട് സെന്ററിൽ നടന്ന പരിപാടി മദ്റസ സദർ മുദരിസ് മുഹമ്മദ് മുഹ്സിൻ മൗലവി മങ്കട ഉദ്ഘാടനം നിർവഹിച്ചു. ബഷീർ വാവനൂർ, വിദ്യാർഥികളായ മുഹമ്മദ് ഫൈസാൻ സി, ഐഷ സമ തുടങ്ങിയവർ സംസാരിച്ചു. എം.എസ്.എം ശാഖ സെക്രട്ടറി മുഹമ്മദ് മിഷാൽ, ട്രഷറർ ഫസൽ സി.പി, ഷഹ്സാദ് എന്നിവർ നേതൃത്വം നൽകി.
