വീട്ടിൽ പിരിവിന് എത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

 


കൽപകഞ്ചേരി :വീട്ടിൽ പിരിവിന് എത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.

തൃശ്ശൂർ വരവൂർ സ്വദേശി കുന്നത്ത് പീടികയിൽ ഉമ്മറിനെയാണ് 13 കരിയായ പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയിൽ കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് മൂന്നാം തീയതി കൽപകഞ്ചേരി സ്റ്റേഷൻ പരിധിയിലാണ് സംഭവം. നിലമ്പൂരിൽ പ്രവർത്തിക്കുന്ന ദർസിന് പിരിവ് ആവശ്യപ്പെട്ടാണ് ഉമ്മറും സുഹൃത്തും പെൺകുട്ടിയുടെ വീട്ടിലെത്തിയത്. എന്നാൽ പിരിവ് നൽകാൻ വീട്ടിൽ മറ്റാരും ഇല്ലെന്ന് കുട്ടി അറിയിച്ചതോടെ ഇരുവരും മടങ്ങി.

പിന്നീട് ഉമ്മർ വീണ്ടും വീട്ടിലെത്തി ബാത്റൂമിൽ പോകാനുണ്ടെന്ന് പറഞ്ഞു അകത്തുകയറി പെൺകുട്ടിയെ കയറി പിടിക്കുകയായിരുന്നു.

 പുത്തനത്താണിയിൽ വെച്ചാണ് പ്രതി പിടിയിലായത്. കല്‍പകഞ്ചേരി എസ്.എച്ച്.സി.കെ രാജേഷ്‌, എസ്.ഐ മൻസൂർ അഡിഷണൽ എസ്.ഐ വിശ്വനാഥൻ എന്നിവ അടങ്ങുന്ന സംഘമാണ് പോസ്കൊ വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

Below Post Ad