ചങ്ങരംകുളം:അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍.വട്ടംകുളം സ്വദേശികളായ 4 പേരെയും പോലീസിനെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കേസില്‍ ഒരാളെയുമാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
വട്ടംകുളം അഴകത്ത് വളപ്പിൽ അലിയുടെ മകൻ ഫൈസൽ(33)അധികാരത്ത് വളപ്പിൽ മുഹമ്മദ് മകൻ അബൂബക്കർ സിദ്ധിഖ് (34)മുണ്ടേക്കാട്ടിൽ മൊയ്തുണ്ണി മകൻ നൗഫൽ(36)പാലക്ക വളപ്പിൽ കുഞ്ഞി മുഹമ്മദ് മകൻ അഷ്കർ(36)എന്നിവരെയും ഇവരെ അറസ്റ്റ് ചെയ്യാൻ വന്ന സമയം പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കാര്യത്തിന് ഉദിനിക്കൂട്ടിൽ സിദ്ധിഖ് മകൻ മുഹമ്മദ് റാഫി എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെ തിരൂർ ഡിവൈഎസ്പി സിദ്ധിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വട്ടംകുളത്ത് നിന്ന് ഇവരെ പിടികൂടിയത്.അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞ എടപ്പാളിലെ സ്ഥാപനങ്ങളെ കുറിച്ചും സഹായം ചെയ്ത കൂടുതൽ ആളുകളെ കുറിച്ചും രാഷ്ടീയ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചും അന്വേഷണം തുടരുന്നുണ്ട്.പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
