പടിഞ്ഞാറങ്ങാടിയിൽ ആദർശ സമ്മേളനം സംഘടിപ്പിച്ചു. Knews.


 

പടിഞ്ഞാറങ്ങാടി: കേരള മുസ്‌ലിം ജമാഅത്ത് പടിഞ്ഞാറങ്ങാടി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ആദർശ സമ്മേളനം സംഘടിപ്പിച്ചു. സായാഹ്നത്തിൽ നടന്ന സമ്മേളനത്തിൽ നിരവധി പേർ പങ്കെടുത്തു.

ശറഫുദ്ദീൻ അഹ്സനി പ്രാർത്ഥന നിർവഹിച്ചു. ജഅ്ഫർ സാദിഖ് സഖാഫി സ്വാഗതം ആശംസിച്ചു. അബ്ദുൽ റസാഖ് സഅദി സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് അൻവർ സാദാത്ത് തങ്ങൾ സഅദി അൽ അർഷദി ആദർശ പ്രഭാഷണം നടത്തി. വിശ്വാസ സംരക്ഷണത്തിന്റെയും ശരിയായ ആദർശബോധത്തിന്റെയും സമകാലിക പ്രസക്തി അദ്ദേഹം വിശദീകരിച്ചു.

അൻവർ മിസ്ബാഹി നന്ദി പറഞ്ഞു.

Below Post Ad