ചാലിശ്ശേരി ജനമൈത്രി പോലീസിന് അംഗീകാരം


 2021-ൽ ഏറ്റവുംകൂടുതൽ ഗൃഹസന്ദർശനം നടത്തിയ ജനമൈത്രി പോലീസ് പദവി ചാലിശ്ശേരി സ്‌റ്റേഷന് ലഭിച്ചു. കഴിഞ്ഞവർഷം സംസ്ഥാനത്തെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനുള്ള പുരസ്‌കാരം ചാലിശ്ശേരി പോലീസ് സ്റ്റേഷന് ലഭിച്ചിരുന്നു. സ്റ്റേഷൻ പരിധിയിലെ 10,000-ത്തിൽപരം വീടുകളിലാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സന്ദർശിച്ച് പോലീസിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത്.

പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജനമൈത്രി ബീറ്റ് ഓഫീസർമാർക്ക് ജില്ലാ ജനമൈത്രി നോഡൽ ഓഫീസറുടെ അനുമോദനവും അംഗീകാരവും ലഭിച്ചു. ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ, രതീഷ് എന്നിവർക്ക് പാലക്കാട് ഡി.പി.ഒ. അനക്‌സിൽ നടന്ന ചടങ്ങിൽ ജില്ലാ ജനമൈത്രി നോഡൽ ഓഫീസറും നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി.യുമായ സി.ഡി. ശ്രീനിവാസൻ ഉപഹാരങ്ങൾ നൽകി.




Below Post Ad