തൃത്താല: മേഴത്തൂർ ഗവ.ഹൈസ്കൂൾ 1988-89 പൂർവ്വ വിദ്യാർത്ഥികൾ അക്ഷര മുറ്റത്ത് ഒരു വട്ടം കൂടി എന്ന സംഗമംത്തിന്റെ ഭാഗമായി വീണ്ടും
കൂട്ടായ്മ ചെയർമാൻ ഗോപയുടെ ആദ്യക്ഷതയിൽ ചേർന്ന സംഗമം MM പരമേശ്വരൻ സാർ ഉത്ഘാടനം ചെയ്യുകയും, സ്കൂൾ ഹെ ഹെഡ്മാസ്റ്റർ ഉണ്ണി കൃഷ്ണൻ സാർ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
2024-25 അദ്ധ്യായന വർഷത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ സംഗമത്തിന്റെ ഭാഗമായി അനുമോദിച്ചു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കൂട്ടുക്കാരെ ചേർത്ത് പിടിക്കുന്നതിന്റെ ഭാഗമായി ചാരിറ്റി ഫണ്ട്, സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി സഹായിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ ആണ്.
സനൽ, ഷാജി, ബക്കർ, മുരളി, ഷൈജു, മനോജ്, അഷ്‌റഫ്, സുബൈർ, ഉണ്ണികൃഷ്ണൻ, പ്രിയ, നസീമ, റൂഖിയ, പുഷ്‌പ്പ, അനിത എന്നിവർ നേതൃത്തം നൽകി. പ്രവാസി കോർഡിനേറ്റർ നന്ദ കുമാർ, സന്തോഷ് കുമാർ, സുനിൽ NP, നിയാസ്, മധു എന്നിവർ പ്രവാസത്ത് നിന്നും ആശംസകൾ രേഖപ്പെടുത്തി. കൺവീനർ ഉമ്മർ തട്ടത്താഴത്ത് സ്വാഗത പറയുകയും, സ്വാതി സുനിൽ പ്രാർത്ഥനയും, വനിതാ വിംഗ് ലീഡർ ചിത്ര നന്ദി രേഖപ്പെടുത്തുകയും ചെയ്തു.