കപ്പൂർ പഞ്ചായത്ത് കുടുബശ്രീയും, കൃഷി ഭവനും സംയുക്തമായി കപ്പൂർ പഞ്ചായത്തിൽ ആഴ്ച ചന്ത ആരംഭിച്ചു.വിവിധ കുടുബശ്രീ സംരംഭകരുടെ സഹായത്തോടെ മൺപാത്രങ്ങൾ , മുള ഉത്പനങ്ങൾ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ , വിവിധ തരം ചെടികൾ , വളർത്ത് മുഗങ്ങൾ , പച്ചക്കറികൾ തുടങ്ങിയ വയാണ് ഉള്ളത് എല്ലാം ആഴചകളിലും ആഴ്ച ചന്ത ഉണ്ടാവും
ആഴ്ച ചന്തയുടെ ഉദ്ഘാടനം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആമിനി കുട്ടി അദ്ധ്യക്ഷയായി പഞ്ചായത്ത് ജനപ്രതിനിധികളായ പി ശിവൻ ഹൈദർ അലി , സുചിത വി യു , സൽമ ടീച്ചർ , മുംതാസ് കെ ടി അബ്ദുള്ളകുട്ടി സി ഡി എസ് ചെയർ പേഴ്സൺ ശോഭന കൃഷി അസിസ്റ്റന്റ് സജിത, റജില , ജയ കർഷകരായ നാരായണൻ , വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു കൃഷി ഓഫീസർ സഹന സ്വാഗതം പറഞ്ഞു കുടിബശ്രീ സി ഡി എസ് അംഗം നിഷ നന്ദി പറഞ്ഞു