പ്രളയത്തിലും മഴക്കെടുതിയിലുമായി തകര്‍ന്ന 20 ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 2.10 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായാതായി തൃത്താല എംഎൽഎയും സ്പീക്കറുമായ എം.ബി രാജേഷ് .2021-22 ഫ്ളഡ് സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് റവന്യൂ വകുപ്പ് ഭരണാനുമതി നൽകിയത്. റോഡുകളുടെ പട്ടിക ചുവടെ ചേർക്കുന്നു.
1. ആലൂര്‍-കാശാമുക്ക് റോഡ് (പട്ടിത്തറ)
2. ചെറുചാലപ്പുറം-മൈലാഞ്ചി റോഡ് (നാഗലശ്ശേരി)
3. കുണ്ടുകാട്-പൂലേരി-പട്ടിത്തറ റോഡില്‍ പൂലേരി മുതല്‍ പട്ടിത്തറ വരെ
4. തച്ചിറംകുന്ന് പനമ്പറ്റ റോഡ് (തൃത്താല)
5. ഇരിങ്കുറ്റൂര്‍ പള്ളി - തളി റോഡ് (തിരുമിറ്റക്കോട്)
6. മുടപ്പക്കാട് ഹെല്‍ത്ത് സെന്‍റര്‍ തീരദേശ റോഡ് (പരുതൂര്‍)
7. പെരിങ്കണ്ണൂര്‍ അമ്പലം - കല്ലടത്തൂര്‍ റോഡ് (കപ്പൂര്‍)
8. കൂടല്ലൂര്‍ താന്നിക്കുന്ന് അംഗനവാടി റോഡി (ആനക്കര)
9. കൂട്ടുപാത നെല്ലിക്കാട്ടിരി ലിങ്ക് റോഡ് (തിരുമിറ്റക്കോട്)
10. ഒതളൂര്‍-പട്ടിക്കായല്‍ റോഡ് (പട്ടിത്തറ)
11. വലിയേടത്ത് റോഡ് (നാഗലശ്ശേരി)
12. തൃത്താല ആശുപത്രി മേല്‍ഭാഗം റോഡ് (തൃത്താല)
13. കുളക്കുന്ന് മില്ല് - മുക്കിലപ്പീടിക റോഡ് (ചാലിശ്ശേരി)
14. ചേക്കോട് അംഗന്‍വാടി - വെള്ളാളൂര്‍ സ്കൂള്‍ റോഡ് (കപ്പൂര്‍)
15. ബംഗ്ലാവ്കുന്ന് കോളനി റോഡ് (ചാലിശ്ശേരി)
16. നെല്‍സണ്‍ മണ്ടേല റോഡ് (തിരുമിറ്റക്കോട്)
17. മേലഴിയം-പാടത്തുപീടിക-കല്ലേപ്പറമ്പ് റോഡ് (ആനക്കര)
18. കൂട്ടുപാത-ഇന്ദിരാഗാന്ധി റോഡ് (നാഗലശ്ശേരി)
19. പള്ളിപ്പുറം-പാണ്ട്യാരച്ചിറ റോഡ് (പരുതൂര്‍)
20. കരിമ്പ-ആലിന്‍ചുവട് - ചൗച്ചേരി റോഡ് (ചാലിശ്ശേരി)
എന്നീ റോഡുകളാണ് പുനര്‍നിര്‍മ്മിക്കുന്നതിനാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്. അനുവദിക്കാവുന്ന പരമാവധി തുകയായ പത്തു ലക്ഷം രൂപ വീതമാണ് ഓരോ റോഡിനും അനുവദിച്ചിട്ടുള്ളത്.തൃത്താല മണ്ഡലത്തിൽ മാത്രം ചെറുതും വലുതുമായി മൊത്തം 45 റോഡുകൾക്കായി ആകെ 6.56 കോടി രൂപയാണ് 6 മാസത്തിനുള്ളിൽ നവീകരണത്തിന് തുക അനുവദിച്ച് അനുമതിയായത്.