എരുമപ്പെട്ടി : ആദൂരിലെ നാല് വയസുകാരന്റെ മരണം പേനയുടെ മൂടി വിഴുങ്ങി വിഴുങ്ങിയാണെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി.
ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ (നാല് വയസ്) ആണ് ഇന്നലെ രാവിലെ 9 മണിയോടെ മരിച്ചത്. നേരത്തെ കുപ്പിയുടെ മൂടിയാണ് വിഴിങ്ങിയതെന്ന് വീട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു.
വീടിന്റെ മുന്നിൽ കളിക്കുകയായിരുന്ന കുട്ടി. പേനയുടെ പുറക് വശത്തെ അടപ്പ് അബദ്ധത്തിൽ വിഴുങ്ങുകയതാണെന്നാണ് നിഗമനം.
കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ വന്ന് നോക്കിയപ്പോഴാണ് ശ്വാസം കിട്ടാതെ പിടയുന്നത് വീട്ടുകാർ കണ്ടത്. അൽപ്പ സമയത്തിനുളളിൽ കുട്ടി അബോധാവസ്ഥയിലാവുകയും.
വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ പന്നിത്തടം അൽ അമീൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റമോർട്ടത്തിന് ശേഷം ഇന്നലെ ആദൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി
