ഒമിക്രോൺ:പാലക്കാട് ജില്ലക്കാർ നെഗറ്റീവ്


കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ആശങ്കപരത്തുന്നതിനിടെ ഒമിക്രോൺ രോഗബാധിതനുമായി ജില്ലയിൽ സമ്പർക്കമുണ്ടായിരുന്ന ഒമ്പതുപേരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവെന്ന് ജില്ലാ ആരോഗ്യവകുപ്പ്.

കൊച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളോടൊപ്പം യാത്രചെയ്തിരുന്ന ഒന്പതുപേരാണ് ജില്ലയിലുള്ളത്. ഇവർ ജില്ലയിലെത്തിയപ്പോൾ ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. പിന്നീട് ഇവരെ നിരീക്ഷണത്തിലാക്കി. ഏഴുദിവസത്തെ നിരീക്ഷണത്തിനുശേഷവും പരിശോധനാഫലം നെഗറ്റീവാണെന്നും ജില്ലാ ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. 

ആകെ 14 ദിവസമാണ് നിരീക്ഷണം വേണ്ടത്. ഏഴ് ദിവസത്തെ പരിശോധനയ്‌ക്കുശേഷം ഫലം നെഗറ്റീവായാൽ റൂം ക്വാറന്റീൻ കർശനമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റും പങ്കെടുക്കരുതെന്ന നിർദേശമുണ്ട്. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.

Tags

Below Post Ad