തിരുമിറ്റക്കോട് സ്വദേശി ഹസൈനാർ നിര്യാതനായി




മികച്ച ജീവകാരുണ്യ സംഘാടകനും,ഖത്തർ കെഎംസിസി തൃത്താല മണ്ഡലം പ്രവർത്തക സമിതി അംഗവുമായ തിരുമിറ്റക്കോട്‌ സ്വദേശി ഏഴുമങ്ങാട് പരേതനായ കോട്ടക്കൽ കുഞ്ഞുട്ടി മകൻ ഹസ്സൈനാർ (55) നാട്ടിൽ മരണപ്പെട്ടു.

മൂന്നര പതിറ്റാണ്ടോളം ഖത്തറിൽ പ്രവാസ ജീവിതം നയിച്ച ആദ്ദേഹം പെട്രോ സെർവ് എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. അസുഖത്തെ തുടർന്ന് രണ്ടുമാസം മുമ്പ് ചികിത്സിക്കാൻ നാട്ടിലേക്ക് മടങ്ങിയതായിരുന്നു. എറണാംകുളത്ത്‌ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ്‌ മരണം സംഭവിച്ചത്.

ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ആദ്ധേഹത്തിന്റെ വിയോഗം കെഎം സിസിക്ക് കനത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ തൃത്താല മണ്ഡലം നേതാക്കൾ അറിയിച്ചു.
ഭാര്യ:നസീറ,മക്കൾ: ഫാരിസ്, ഫാഹിഷ,മർവ.റിയാസ് കൂറ്റനാട് മരുമകനാണ്.

Below Post Ad