തൃത്താല ഗവ.കോളേജ് കെട്ടിടം നാടിന് സമർപ്പിച്ചു.ആഹ്ളാദത്തോടെ മുൻ എംഎൽഎ വിടി ബൽറാമും.


തൃത്താല സർക്കാർ  കോളേജിന് സ്വന്തമായ കെട്ടിടം ഇന്ന് യാഥാർത്യമായപ്പോൾ  തൃത്താലയിലെ ജനങ്ങളോടൊപ്പം സന്തോഷിക്കുകയാണ് മുൻ എംഎൽഎ വിടി ബൽറാമും .അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയിൽ ഒന്നായിരുന്നു ഉന്നത വിദ്യാഭ്യാസത്തിന് തൃത്താലയിൽ ഒരു  സർക്കാർ കോളേജ്.അതിന് ആദ്യ പരിഗണന നൽകിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ വികസന പദ്ധതികളും .എംഎൽഎ ഫണ്ടിൽ  നിന്നും അഞ്ച് കോടി അനുവദിച്ചാണ് കോളേജിന് സ്വന്തം കെട്ടിടം എന്ന സ്വപ്നം  യാഥാർഥ്യമാക്കിയത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി  കിഫ്‌ബി വഴി ഏഴര കോടി രൂപയുടെ ഫണ്ട് സർക്കാർ അനുവദിച്ചിരുന്നു.


തൃത്താല ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ്  തൃത്താല എംഎൽഎയും കേരള നിയമസഭ സ്പീക്കറുമായ ബഹു : എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നാടിന് സമർപ്പിച്ചു.


Tags

Below Post Ad