ജൈവ വൈവിധ്യമറിയാൻ പുഴ പാഠശാല


ഭാരതപ്പുഴയുമായി ബന്ധപെട്ട ജൈവ വൈവിധ്യം തിരിച്ചറിയുന്നതിന് കൂടല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂളിലെ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ  പുഴ പാഠശാല സംഘടിപ്പിച്ചു. ഭാരതപ്പുഴ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാലാമത് പുഴ പാഠശാലയാണ് ഈ വർഷത്തേത്. ഭാരതപ്പുഴയുടെ കൂടല്ലൂർ ജാറം കടവിലൂടെയുളള പ്രകൃതി നടത്തത്തോടെ (Nature Walk) പുഴ പാഠശാലക്ക് തുടക്കമായി. 

പറമ്പത്തു കടവിലെ തോണിക്കാരൻ ഇടപറമ്പിൽ ബാവയ്ക്കയുമായി കുട്ടികൾ പുഴയനുഭങ്ങൾ പങ്കിട്ടു.തോണിക്കാരന് കുട്ടികൾ ക്രിസ്മസ് സമ്മാനം കൈമാറി.ഹരിത സേന സ്കൂൾ കോർഡിനേറ്റർ ഡോ. വിമൽ കുമാർ ഭാരതപ്പുഴയിലെ ജൈവ വൈവിധ്യം എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസെടുത്തു. സുജാത  , മിനു ജോസ് , രാധ ടീച്ചർ പുഴ പാഠശാലക്ക് നേതൃത്വം നൽകി. 


Tags

Below Post Ad