വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് ഒരു കോടി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹരം


ഫുജൈറയിൽ  വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശി അബ്‌ദുറഹ്‌മാന്  ഒരു കോടി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹരം (5,06,514.00 ദിർഹം ) നൽകാൻ ദുബായ് കോടതിയുടെ വിധി.ഒരു വർഷത്തോളം നടത്തിയ നിയമ യുദ്ധത്തിനൊടുവിലാണ് അബ്ദുറഹിമാന് അനുകൂലമായ കോടതി ഉത്തരവ്.

2019 ആഗസ്റ്റ് 22  ന്  ഫുജൈറയിലെ മസാഫിയിൽ അബ്‌ദുറഹിമാന്റെ നിർത്തിയിട്ട വാഹനത്തിൽ ഇടിച്ചായിരുന്നു അപകടം.എതിർ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം ഉണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും തുടർന്ന് ട്രാഫിക് ക്രിമിനൽ കോടതി ഡൈവർക്ക് 3000 ദിർഹംസ് പിഴ വിധിച്ച് വിട്ടയക്കുകയായിരുന്നു.

തുടർന്ന് അപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റിയ അബ്ദുറഹിമാന് കൂടുതൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി കുടുംബ സുഹൃത്ത് ഇസ്മായിൽ യു എ ഇ യിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം  പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു.ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ ഇൻഷുറൻസ് അതോറിറ്റിയെ സമീപിക്കുകയും 50000 ദിർഹംസ്  നഷ്ടപരികരം നൽകാൻ  ഇൻഷുറൻസ് കമ്പനിയോട് അതോറിറ്റി ആവശ്യപ്പെടുകയായിരുന്നു.

Below Post Ad