ശബ്ദ സന്ദേശങ്ങൾ അയയ്ക്കുന്നതിനു മുന്നോടിയായി കേട്ടു പരിശോധിക്കാൻ അനുവദിക്കുന്ന ഫീച്ചറുമായി വാട്‌സാപ്പ്.ശബ്ദസന്ദേശങ്ങൾ പരിശോധിക്കാൻ അവസരമില്ലാത്തതിനെതിരേ ഉപഭോക്താക്കളുടെ വ്യാപകപരാതിയുയർന്ന സാഹചര്യത്തിലാണ് വാട്‌സാപ്പ് നടപടിക്കൊരുങ്ങുന്നത്.
ആൻഡ്രോയിഡിലും ഐ.ഒ.എസിലും പുതിയ അപ്‌ഡേറ്റ് ലഭ്യമാകും. ഇതിനു സമയമെടുക്കുമെങ്കിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഓൺലൈൻ പോർട്ടലായ ജി.എസ്.എം. അരീന റിപ്പോർട്ട് ചെയ്യുന്നു. ഒടുവിൽ വാട്‌സാപ്പ് ഉപയോഗിച്ച സമയം കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളവർക്കുമാത്രം കാണാൻ സാധിക്കുന്നതരത്തിൽ മാറ്റംവരുത്തുെമന്ന് നേരത്തേ വാട്‌സാപ്പ് പ്രഖ്യാപിച്ചിരുന്നു.