വർക്ക്ഷെഡിന് തറക്കല്ലിട്ടു.


 

ആനക്കര ഗ്രാമ പഞ്ചായത്ത്‌ മഹാത്മാ  ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി മുണ്ടറക്കോട് ഒരുമ കുടുംബശ്രീ യൂണിറ്റിന് നിർമിച്ചു നൽകുന്ന വർക്ക്ഷെഡിന് ആനക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മുഹമ്മദ്‌ തറകല്ലിട്ട് തുടക്കം കുറിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സവിത ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി രാജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ബാലചന്ദ്രൻ, തൃത്താല ബ്ലോക്ക് ജോയിന്റ് ബി ഡി ഒ നന്ദകുമാർ, ആനക്കര വി ഇ ഒ നിസാർ, മെമ്പർമാരായ സാബു, ജ്യോതി ലക്ഷ്മി, ദീപ, എൻ ആർ ഇ ജി എസ് ജീവനക്കാരായ ഹബീബ, സിയാദ്, ഷഹൽ ഒരുമ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Tags

Below Post Ad