ചരിത്രനേട്ടം കൈവരിച്ച മാധവിനെ ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ഇ. ഗോവിന്ദ്, ബറ്റാലിയൻ കമാൻഡർ കേണൽ ആഷിഷ് നോട്ടിയാൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ലഫ്.കേണൽ പ്രേംജിത്ത്, പ്രിൻസിപ്പൽ ഡോ.സുനിൽ ജോൺ, എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ഡോ.പി.അബ്ദു, പി.ടി.എ വൈസ് പ്രസിഡന്റ് ഡി.ബി. രഘുനാഥ് തുടങ്ങിയവർ അനുമോദിച്ചു.റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി 28 ന് നടക്കുന്ന പി.എം റാലിയിൽ പ്രധാനമന്ത്രിയിൽ നിന്നും മാധവ് അവാർഡ് സ്വീകരിക്കും. പട്ടാമ്പി കോളേജിൽ നിന്ന് മാധവിന് പുറമെ അബ്ദുൽ ഹാഷിം, ഹരി ലക്ഷ്മി എന്നീ മൂന്ന് പേരാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്.
മുന്നാഴ്ചയായി, ഡൽഹിയിൽ തീവ്രപരിശീലനത്തിലാണിവർ. രജ്പത് റാലി, കൾച്ചറൽ പ്രോഗ്രാം തുടങ്ങിയവയിലേക്കും ഇവർക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്. ഇത്തവണ ബെസ്റ്റ് കേഡറ്റ്സ് വിഭാത്തിൽ കേരള ആന്റ് ലക്ഷദ്വീപ് ഡയറക്ടറേറ്റ് ചരിത്രനേട്ടമാണ് കൈവരിച്ചത്. മൂന്ന് സ്വർണ്ണ മെഡൽ, ഒരു വെള്ളി മെഡൽ, രണ്ട് ബ്രൗൺസ് എന്നിവ കേരള കേഡറ്റുകൾ വാരിയെടുത്തു. മാധവിന് പുറമെ തേവര സാക്രട്ട് ഹാർട്ട് കോളേജിലെ കുരുവിള കെ.അഞ്ചേരിൽ (നേവി), എറണാംകുളം സെന്റ് തെരേസസ് കോളേജിലെ കീർത്തി യാദവ് (ആർമി - എസ് ഡബ്ലിയു ) എന്നിവർക്കാണ് ഗോൾഡ് മെഡലുള്ളത്. തേവര സാക്രട്ട് ഹാർട്ട് കോളേജിലെ കേഡറ്റ് മീനാക്ഷി എ. നായർ നേവി വിഭാഗത്തിൽ വെള്ളി മെഡൽ നേടി. എയർഫോഴ്സ് വിഭാഗത്തിൽ തിരുവനന്തപുരം എം.ജി. കോളേജിലെ എം. അക്ഷിത, എറണാകുളം സെന്റ് ആൽബർട്ട് കോളേജിലെ അർജുൻ വേണുഗോപാൽ എന്നിവർക്കാണ് ബ്രൗൺ മെഡലുള്ളത്. തിളക്കമാർന്ന നേട്ടം കൈവരിച്ചവരെ, കേരള ആന്റ് ലക്ഷദ്വീപ് എൻ.സി.സി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സുനിൽകുമാർ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
swale