പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്ന് പേർ കുറ്റിപ്പുറത്ത് അറസ്റ്റിലായി.പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ(55).ഒസാമ (47),വെങ്ങൂർ സ്വദേശി ടൈലർ ഉമ്മർ(36) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലയിലും സംഘവും അറസ്റ്റ് ചെയ്തത്.
യൂട്യൂബ് ചാനലിനായി പാട്ട് പാടാൻ കൊണ്ടുപോയാണ് പന്ത്രണ്ടുകാരനെ പലയിടങ്ങളിലായി പീഡിപ്പിച്ചത്.പീഡന വിവരം പുറത്ത് പറയാതിരിക്കാൻ മൊബൈൽ ഫോണും പണവും കുട്ടിയ്ക്ക് യദേഷ്ടം നൽകിയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിക്കളെ റിമാൻഡ് ചെയ്തു