ഹസ്‌നയുടെ മരണം;മെഡിക്കൽ ബോർഡ് യോഗം ചേരുന്നു


കുറ്റിപ്പുറം: അലർജിക്ക് കുത്തിവെപ്പ് എടുത്തതിനേത്തുടർന്ന് യുവതി മരിക്കാനിടയായ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയ മെഡിക്കൽ ബോർഡ് അംഗങ്ങളുടെ യോഗം ചേരുന്നു..കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന തിരൂർ ഡിവൈ.എസ്.പി. ബെന്നി മെഡിക്കൽ ബോർഡ് ചേരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം യോഗം ചേരുക.കുറ്റിപ്പുറം കാങ്കപ്പുഴ കടവ് തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി.വി. ഹസ്നയുടെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

ഹസ്നയുടെ ചികിത്സ, പോസ്റ്റുമോർട്ടം, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടുകൾ എന്നിവ പരിശോധിച്ചതിന്റെ റിപ്പോർട്ട് മെഡിക്കൽ ബോർഡ് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.

Below Post Ad