കപ്പൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം പഞ്ചവത്സരപദ്ധതിയും വർക്കിങ്ങ് ഗ്രൂപ്പും യുഡിഎഫ് തടസ്സപ്പെടുത്തിയെന്നും,വികസന വിരോധികളെ തിരിച്ചറിയണമെന്നും വികസന പ്രവർത്തനങ്ങൾക്ക് എല്ലാവരും കുടെ നിൽക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദീൻ കളത്തിൽ
കപ്പൂർ പഞ്ചായത്തിലെ 2022-23 വർഷത്തെ പദ്ധതികൾക്ക് വേണ്ടി ചേർന്ന വർക്കിങ് ഗ്രൂപ്പ് യുഡിഎഫ് പുറത്ത് നിന്ന് കൊണ്ട് വന്ന ആളുകളെ ഉപയോഗിച്ച് തടസ്സപെടുത്താൻ ശ്രമിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷറഫിദ്ദീൻ കളത്തിൽ പറഞ്ഞു.
ഒന്നാം വാർഡിലെ മെമ്പറുടെ ഭർത്താവ് പ്രസിഡന്റിനെ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു.ഇതിൽ പ്രസിഡന്റ് പ്രതിക്ഷേധം രേഖപ്പെടുത്തിയിരുന്നു .മാത്രമല്ല വികസന പ്രവർത്തനങ്ങൾ നടന്നാൽ അത് LDF ഭരിക്കുന്ന പഞ്ചായത്ത് ആണ് എന്നുള്ളത് കൊണ്ടും 9 അംഗങ്ങൾ ഉള്ളത് കൊണ്ട് വികസന ഒന്നും നടക്കാൻ പാടില്ല എന്ന രീതിയാണ് തുടക്കം മുതൽ UDF മെമ്പർമാർ തുടർന്ന് വരുന്നത് .
പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഒറ്റകെട്ടായി നിൽകേണ്ടവർ തനെ ഇത് തുരങ്കം വെക്കുന്നതിന് എതിരെ വർക്കിങ്ങ് ഗ്രൂപ്പ് യോഗത്തിൽ എത്തിയ ആളുകൾ പ്രതിക്ഷേധിച്ചപ്പോൾ പ്രതിക്ഷേധക്കാർ ഇറങ്ങിപ്പോയി. വർക്കിങ്ങ് ഗ്രൂപ്പ് യോഗം എല്ലാ അജണ്ഡകളും പൂർത്തീകരിച്ച് പൂർത്തിയാക്കി. വികസന വിരോധികളെ തിരിച്ചറിയമെന്നും വികസന പ്രവർത്തനങ്ങൾക്ക് എല്ലാവരും കുടെ നിൽക്കണമെന്നും പ്രസിഡന്റ് അറിയിച്ചു.
കപ്പൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022-2027 പദ്ധതി രൂപീകരണവും വർക്കിങ്ങ് ഗ്രൂപ്പ് യോഗവും , പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപസമിതി തയ്യാറാക്കലും കപ്പൂർ പഞ്ചായത്ത് കൃഷി ഭവൻ ഹാളിൽ കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ ചെയർ പേഴ്സൺ എം രാധിക എം. പി കൃഷ്ണൻ , ബാവ , വേലായുധൻ , നാരായണൻ പങ്കജാക്ഷൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു സംസാരിച്ചു നിർവ്വഹണ ഉദ്യോഗസ്ഥരായ സെക്രട്ടറി കെ ജയനൻ ഡോ. പ്രതാപ് , ഷഹ്ന, സജി , ജിഷ വർക്കിങ് ഗ്രൂപ്പ് ചെയർമാൻ മാരായ പി ശിവൻ , വി യു സുജിത, സൽമ ടീച്ചർ, കെ ടി അബ്ദുള്ള കുട്ടി, ഹെദർ അലി , ഷഫീക്ക് തുടങ്ങിയവർ പങ്കെടുത്തു അസിസ്ററന്റ് സെക്രട്ടറി പ്രീത നന്ദി പറഞ്ഞു