പട്ടിത്തറ പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് പഞ്ചായത്തിൻറെ വിവിധ ഫണ്ട് ഉപയോഗിച്ച് അഞ്ച് റോഡുകളുടെ പണി പൂര്‍ത്തിയാക്കി ജനങ്ങൾക്ക് സഞ്ചാരയോഗ്യമാക്കാൻ കഴിഞ്ഞത്.വാർഡ് മെമ്പർ പ്രജിഷ വിനോദിന്റെ പരിശ്രമം കൊണ്ടാണ് ഈ അപൂര്‍വ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
പട്ടിത്തറ പുലേരിറോഡ് പുനരുദ്ധാരണം(ഭട്ടിയിൽ പടിമുതൽ),പട്ടിത്തറ അംഗനവാടി റോഡ്,കാഞ്ഞിരപ്പുള്ളി റോഡ്, കുരുടാം പറമ്പിൽ റോഡ്,കാളം ശേഖരത്ത് റോഡ് പൂർത്തീകരണം.റോഡുകളുടെ ഉത്ഘാടനം പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ നിർവ്വഹിച്ചു.പട്ടിത്തറ ഉണ്ണിമേനോൻ,കെ വിനോദ്,കെ സി മുഹമ്മദ്,ശിവരാമൻ,ഷെമീർ പട്ടിത്തറ,രാജലക്ഷ്മി,രാജൻ മുതലായവർ പങ്കെടുത്തു.