പോക്‌സോ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ



പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു നിരന്തരം  മെസ്സേജ് അയച്ച് ശല്യം ചെയ്യുകയും കുട്ടിയുടെ വീടിന്റെ മതിൽ അനധികൃതമായി ചാടിക്കടക്കുകയും ചെയ്ത അന്യസംസ്ഥാന തൊഴിലാളിയെ പോക്സോ നിയമപ്രകാരം കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ  ബഹ്‌റുൽ ഇസ്‌ലാം( 22) നെയാണ്  കുന്നംകുളം പരിസരത്തു നിന്ന് പിടികൂടിയത്.

കുന്നംകുളം പോലീസ് ഇൻസ്‌പെക്ടർ സൂരജ്.വിസിയുടെ നേതൃത്വത്തിലുള്ള  അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത്, ഗോപിനാഥൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഓമന, സിപിഒമാരായ വിനീത, ജയാ എന്നിവരും ഉണ്ടായിരുന്നു.

Below Post Ad