ദേശീയപാത വികസനത്തിന് മഹല്ല് കമ്മറ്റിയുടെ വേറിട്ട മാതൃക


പുരോഗമിച്ച് കൊണ്ടിരിക്കുന്ന ദേശീയപാത ആറ് വരിയാക്കൽ പ്രവൃത്തിക്ക് നുറ്റാണ്ടുകൾ പഴക്കമുള്ള ഖബർസ്ഥാൻ വിട്ടുകൊടുത്ത് മഹല്ല് കമ്മിറ്റി. വെട്ടിച്ചിറ ജുമുഅ മസ്ജിദിന്റെ 50 സെന്റ് ഭൂമിയാണ് റോഡ് വികസനത്തിനായി വിട്ടുകൊടുത്ത് മഹല്ല് കമ്മിറ്റി മാതൃകയായത്.

ഖബറിടങ്ങൾ മാറ്റിസ്ഥാപിച്ചാണ് മഹല്ല് കമ്മിറ്റി വികസന പ്രർത്തനങ്ങൾക്ക് മാതൃക തീർത്തത്. വെട്ടിച്ചിറയിലെ പുരാതന തറവാടായ അരീക്കാടൻ കുടുംബം നൽകിയ വഖ്ഫ് ഭൂമിയിലാണ് ദേശീയപാതയോരത്തോട് ചേർന്ന് വെട്ടിച്ചിറ മഹല്ല് ജുമുഅ മസ്ജിദും ഖബർസ്ഥാനും നിൽക്കുന്നത്. പൗരപ്രമുയനായ.അരീക്കാടൻ ബാവ ഹാജി പ്രസിഡന്റും കെ കെ എസ് തങ്ങൾ സെക്രട്ടറിയും അബ്ദുല്‍ജലീൽ സഖാഫി ചെറുശ്ശോല ട്രഷററുമായ കമ്മിറ്റിയാണ് മഹല്ല് കമ്മിറ്റി ഭരിക്കുന്നത്.

ദേശീയപാതക്ക് ഭൂമി വിട്ടുനൽകുകയെന്ന കമ്മിറ്റിയുടെ തീരുമാനത്തിന് മഹല്ലിലെ 1100 കുടുംബങ്ങൾ പിന്തുണക്കുകയും അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. പള്ളിക്ക് ദേശീയപാതയുടെ ഇരുവശങ്ങളിലും ഖബറിടങ്ങളുണ്ട്. അതിൽ 700 ഖബറിടങ്ങളാണ് ഭൂമി വിട്ടുനൽകുമ്പോൾ മാറ്റിസ്ഥാപിക്കേണ്ടിവരിക. ഇതിൽ 200ഓളം പേരുടെ ഖബർ ബന്ധുക്കളുടെ സ്വന്തം ചെലവിൽ ബന്ധുക്കളെ അടക്കം ചെയ്തതിനരികിലേക്ക് മാറ്റിസ്ഥാപിച്ചു. പഴക്കമുള്ളതും ബന്ധുക്കൾ ആരെന്നറിയാത്തതും പൊതു ഖബറിടം നിർമിച്ച് അടക്കം ചെയ്യാനാണ് തീരുമാനം. 

Tags

Below Post Ad