പരുതൂർ നാടപറമ്പ് ഹൈസ്‌കൂളിന് സമീപം ഇന്ന് വൈകുന്നേരം കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. ചില്ലുകൾ തകർന്ന് കാറിനും സാരമായ കേടുപാടുകളുണ്ട്. വേഗതയിൽ വന്ന കാർ ഹമ്പിൽ കയറിയതിനെ തുടർന്നാണ് തലകീഴായി മറിഞ്ഞത് നിസ്സാര പരിക്കേറ്റ യാത്രക്കാരെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.