തൃത്താല ബ്ലോക്കിലെ ആദ്യത്തെ ജൻറർ ക്ലബ് രൂപീകരണം മുടവന്നൂർ ആസ്‌പെയർ കോളേജിൽ നടന്നു.തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ ഉദഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ശ്രീനിവാസൻ അധ്യക്ഷനായി. സ്നേഹിത സർവീസ് പ്രൊവൈഡർ അസ്മിയ പദ്ധതി വിശദീകരണം നടത്തി.
തൃത്താല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.അരവിന്ദാക്ഷൻ, കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സൺ സുജിത, അക്കാദമിക് ഡയറക്ടർ ശാരദ, കോളേജ് പ്രിൻസിപ്പൽ റിയാസ്, തൃത്താല ബ്ലോക്ക് കുടുംബശ്രീ സോഷ്യൽ ഡവലപ്മെൻ്റ് കോ-ഓഡിനേറ്റർ കുമാരി സുമലത, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ നിത്യ എന്നിവർ സംസാരിച്ചു. ജൻഡർ ക്ലബ്ബിന്റെ തുടർ പ്രവർത്തനങ്ങൾക്കായി നാലംഗ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
swale