ഐ.പി.എൽ ; എടപ്പാൾ സ്വദശി ദേവദത്ത് പടിക്കൽ രാജസ്ഥാൻ റോയൽസിൽ. 7.25 കോടിക്കാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ദേവദത്തിനെ സ്വന്തമാക്കിയത്. ആദ്യം മുതൽ വാശിയേറിയ മത്സരമായിരുന്നു ദേവദത്തിനെ ടീമിലെത്തിക്കാൻ.
മുൻ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ആദ്യം ദേവദത്തിനായി വിളി തുടങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആയിരുന്നു വാശിയോടെ ലേലം വിളിച്ച രണ്ടാം ടീം. എന്നാൽ മൂല്യം നാലു കോടി കടന്നതോടെ രാജസ്ഥാന്‍ റോയല്‍സും ഒപ്പം ചേർന്നു.
അഞ്ച് കോടി പിന്നിട്ടതോടെ മുംബൈ ഇന്ത്യന്‍സും പടിക്കലിനെ സ്വന്തമാക്കാന്‍ രംഗത്തിറങ്ങി. അതോടെ ബാംഗ്ലൂരും ചെന്നൈയും പിൻവാങ്ങി. ഏഴ് കോടി രൂപവരെ വിട്ടുകൊടുക്കാതെ മുംബൈ വിളി തുടർന്നെങ്കിലും 7.25 കോടി രൂപയ്ക്ക് പടിക്കലിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു..