തൃത്താല പൈതൽ ജാറം ആണ്ട് നേർച്ചക്ക് ഭക്തിനിർഭരമായ പരിസമാപ്‌തി

ഈ വർഷത്തെ  തൃത്താല പൈതൽ ജാറത്തിലെ ആണ്ടു നേർച്ചക്ക് ഇന്ന് ഭക്തിനിർഭരമായ പരിസമാപ്‌തി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമ്പരാഗത ചടങ്ങുകളോടെയാണ് നേർച്ച ആഘോഷിച്ചത്.

ശനിയാഴ്ച്ച രാവിലെ മൗലിദ് പാരായണം കൂട്ട സിയാറത്ത് ഖുർആൻ പാരായണം തുടർന്ന് ഭക്ഷണവിതരണം  കൊടിയേറ്റം എന്നിവ ഉണ്ടായി. കൊടിയേറ്റത്തിന് മഹല്ല് ആക്ടിംഗ് പ്രസിഡണ്ട് എംപി സെയ്താലിപ്പു നേതൃത്വം നൽകി. 

പൈതൽ ജാറത്തിന്റെ പുതിയ കെട്ടിടം വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു


 

Tags

Below Post Ad