എടപ്പാളിൽ പത്ത് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ



എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം ടി. ഷിജുമോന് ലഭിച്ച വിവരത്തെ തുടർന്നു ഉത്തരമേഖല സ്ക്വാഡും എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും പൊന്നാനി എക്സസൈസ് റൈഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 10 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ എടപ്പാൾ വെച്ച് അറസ്റ്റ് ചെയ്തത്

തിരൂർ പറവണ്ണ ചെരിയാച്ചൻ വീട്ടിൽ മുഹമ്മദ് ഷെരീഫ് (28വയസ്സ് ),തിരൂർ പറവണ്ണ സ്വദേശി താമരശ്ശേരി വീട്ടിൽ നവാസ് (25വയസ്സ് ), തിരുവനന്തപുരം വർക്കല സ്വദേശി അമ്പാടി വീട്ടിൽ ജയേഷ് (20വയസ്സ് )എന്നിവരെയാണ് എക്സസൈസ് അറസ്റ്റ് ചെയ്തത്.

ഇവർ ആന്ധ്രാപ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവ് എത്തിച്ച് പൊന്നാനി,തിരൂർ മേഖലകളിൽ വില്പന നടത്തിവരുന്നതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച്ചയായി ഇവർ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച് അവിടെ നിന്നും ബസ് മാർഗം തിരൂർ, പൊന്നാനി മേഖലകളിൽ കഞ്ചാവ് എത്തിക്കുന്നതാണ് ഇവരുടെ രീതി.

എടപ്പാളിൽ വച്ച് പാലക്കാട് -പൊന്നാനി ബസ് പരിശോധിച്ചാണ് പ്രതികളെ പൊന്നാനി എക്‌സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ സാദിഖ്. എ അറസ്റ്റ് ചെയ്തത്.കയ്യിൽ കരുതിയിരുന്ന ബാഗിൽ ഒളിപ്പിച്ചനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

എക്‌സൈസ് ഉത്തരമേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ്,തൃശൂർ ഐബി ഇൻസ്‌പെക്ടർ മനോജ്‌കുമാർ, പ്രിവന്റീവ്ഓഫീസർമാരായ ലോനപ്പൻ കെ. ജെ , സുരേന്ദ്രൻ പി. ആർ മുരുകൻ.കെ ,ഷിബു ശങ്കർ, പ്രദീപ് കുമാർ.കെ ,സിവിൽ എക്സൈസ്ഓഫീസർമാരായ നിതിൻ ചോമാരി,അഖിൽ ദാസ്. രഞ്ജിത്ത്.ആർ ,റിനിൽ രാജ് വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ രജിത ടി കെ,ദിവ്യ.എ എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്
Tags

Below Post Ad