ബഹ്റൈനിൽ കെട്ടിടത്തിൽ നിന്നും വീണ് ചങ്ങരംകുളം പന്താവൂർ സ്വദേശി മരിച്ചു


ബഹ്റൈനിൽ ജോലി സ്ഥലത്ത് കെട്ടിടത്തിൽനിന്നും വീണ് ചങ്ങരംകുളം പന്താവൂർ സ്വദേശി മരിച്ചു. പന്താവൂർ മാവറ വളപ്പിൽ ഉമ്മറാണ് (56) ജോലി സ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ് മരണപ്പെട്ടത്.

തിങ്കളാഴ്ച കാലത്താണ് സംഭവം. ദീർഘകാലമായി കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു.നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങൾ പുരോഗമിക്കുന്നു 

Below Post Ad