തൃത്താലയിൽ പൊലീസുകാരെ സ്ഥലം മാറ്റിയത് സ്പീക്കറുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം


തൃത്താല സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റിയത് സ്പീക്കറുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്നാണെന്ന് ആരോപണം .

ഫെബ്രുവരി 13ന് ആലൂരിലെ പൊതുപരിപാടിയിൽ  സ്പീക്കർ എം.ബി.രാജേഷിന് എസ്കോർട്ട് പോയ പോലീസുകാരിൽ ഒരാൾ സ്പീക്കറുടെ പരിപാടി കാണാൻ വന്ന ഒരാളോട് അപമര്യാദയായി പെരുമാറിയെന്നും കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്പീക്കർക്ക് പരാതി ലഭിച്ചതിനെതുടർന്ന്  പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലം  മാറ്റ നടപടി.

തൃത്താല പോലീസ് സ്റ്റേഷനിലെ ചില പോലീസുകാർ പൊതു ജങ്ങളോട് വളരെ മോശമായി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണെന്നും കേസ് അന്വേഷിക്കുന്നതിൽ നിഷ്‌ക്രിയത്വം പാലിക്കുന്നവരും  പക്ഷപാതപരമായ സമീപനം വെച്ച്  പുലർത്തുന്നവരും പലപ്പോഴും പൊതു ജനങ്ങളോടുള്ള ഇവരുടെ ഭാഷ ഭീഷണിയോടെയും അസഭ്യത്തോടെയാണെന്നും സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു 

തൃത്താല സ്റ്റേഷനിലെ പോലീസ് ഓഫീസർമാരായ മാരിമുത്തു. ഷൗക്കത്തലി,ഷമീറലി എന്നിവർക്കെതിരെ പാലക്കാട്എസ്.പി.ഓഫീസിൽ നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും ആയതിനാൽ ഇക്കാര്യത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും  പോലീസ് മേധാവിക്ക് സ്പീകകരുടെ ഓഫീസ്  നൽകിയ പരാതിയിൽ പറയുന്നുണ്ട്.

എന്നാൽ തൃത്താലയിലെ ജനകീയനായ പോലീസ് ഓഫീസർമാർക്കെതിരെ  തികച്ചും രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിലാണ് സ്ഥലം മാറ്റ നടപടി എടുത്തിട്ടുള്ളതെന്നും   ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പലരും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.

 വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല ജനമൈത്രി ഉദ്യോഗസ്ഥൻ ഷമീർ അലി സാർ അടക്കം മൂന്ന് പോലിസുകാരെ സ്പീക്കറുടെ  ധൃതി പിടിച്ച  ഇടപ്പെടലിലൂടെ സ്ഥലം മാറ്റിയത് ആരുടെ പ്രേരണയോടെയാണെന്നും   പലരും സോഷ്യൽമീഡിയയിൽ  ഉന്നയിക്കുന്നു 

പരാതിയുടെ കോപ്പി 




Below Post Ad

Tags