പാലക്കാട് ജില്ലയിൽ ഇന്ന് 225 പേര്‍ക്ക് കോവിഡ്



പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 23) 225 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 217 പേർ,ഉറവിടം അറിയാതെ രോഗം ബാധിച്ച 3 പേർ, ആരോഗ്യപ്രവർത്തകരായ 5 പേർ എന്നിവർ ഉൾപ്പെടും.545 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 3168 പരിശോധന നടത്തിയതിനാലാണ് 225 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1756 ആയി.




Below Post Ad