കുറ്റിപ്പുറത്തെ ലോഡ്ജിൽ വിൽപ്പനക്കിടെ ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കുറ്റിപ്പുറം പോലീസ് പിടികൂടി.തവനൂർ സീഡ് ഫാമിനടുത്ത കാഞ്ഞിരക്കടവത്ത് മുഹമ്മദ് ജുറൈജ് (19),കൊണ്ടോട്ടി പള്ളിപ്പുറം പെരിങ്ങാടൻ ഷമീർ (22) എന്നിവരാണ് പിടിയിലായത്
കുറ്റിപ്പുറം ലോഡ്ജിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം സി.ഐ ശശീന്ദ്രനും സംഘവും നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്