ചാലിശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി.വി.ബാലകൃഷ്ണന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്റെ ആദരം.
അന്തിയുറങ്ങാൻ കൂരയില്ലാത്തവർക്കു വേണ്ടി വീടു നിർമ്മിക്കാൻ സർക്കാരിന്റെ ലൈഫ് പദ്ധതിയിലേക്ക് തിരുമിറ്റക്കോട് പഞ്ചായത്തിൽ ഒരേക്കർ സ്ഥലം സൗജന്യമായി നൽകിയ വി.വി.ബാലകൃഷ്ണനെ ഷൊർണ്ണൂർ നടന്ന തദ്ദേശകം 2022 പരിപാടിയിൽ വച്ചാണ് മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചത് .
വ്യക്തിപരമായും വിവിധ കൂട്ടായ്മകളിലൂടെയും ബാലകൃഷ്ണേട്ടൻ ചെയ്തു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കലക്ടർ മൃൺ മയി ജോഷി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്ത വേദിയിൽ പ്രശംസിക്കപ്പെടുകയുണ്ടായി.