ശൈഖ് മഖ്ദൂം പുരസ്കാരം പി സുരേന്ദ്രന് I K NEWS


എസ് എച്ച് ഫൗണ്ടേഷൻ്റെ ശൈഖ് മഖ്ദൂം അവാർഡ് പ്രശസ്ത നോവലിസ്റ്റ് പി. സുരേന്ദ്രന്.1921 സ്വാതന്ത്ര്യത്തിനു വേണ്ടി മലബാറിലെ മാപ്പിളമാർ മുന്നിൽ നിന്ന് നയിച്ച ത്യാഗോജ്ജ്വല സമരങ്ങൾ അയവിറക്കുന്ന പി സുരേന്ദ്രൻ്റെ 1921 പോരാളികൾ വരച്ച ദേശഭൂപടം എന്ന ഗ്രന്ഥമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത് 

ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറില്‍ 1921 ല്‍ നടന്ന സമരദേശങ്ങളിലൂടെ ആദ്ദേഹം നടത്തിയ യാത്രാനുഭവങ്ങളുടെ രേഖപ്പെടുത്തലാണ് പുരസ്‌കാരത്തിനര്‍ഹമായ 1921 പോരാളികള്‍ വരച്ച ദേശഭൂപടങ്ങള്‍ എന്ന ഗ്രന്ഥം.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെ വിശുദ്ധ സമരത്തിന് ആഹ്വാനം ചെയ്ത പൊന്നാനിയുടെ ആത്മീയാചാര്യനും മലയാളത്തിലെ ആദ്യ ചരിത്രഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന തുഹ്ഫ ത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ ശൈഖ് സൈനുദ്ധീന്‍ മഖ്ദുമിന്റെ പേരിലുള്ള ഈ വര്‍ഷത്തെ പുരസ്‌കാരമാണ് പ്രിയ എഴുത്തുകാരനെ തേടിയെത്തിയിരിക്കുന്നത്. 

മാർച്ച് 30ന് വൈകുന്നേരം 4 മണിക്ക് പൊന്നാനി എസ് ബി ഓഡിറ്റോറിയത്തിൽ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ സമ്മാനിക്കുമെന്ന് എസ് എച്ച് ഫൗണ്ടേഷൻ നേതാക്കളുംസ്വാഗത സംഘം ഭാരവാഹികളുമായ കെ.എം മുഹമ്മദ് കാസിം കോയ സിദ്ധീഖ് മൗലവി അയിലക്കാട് , ശംസു ഹാജി അബൂബക്കർ കടങ്ങോട് ഷാജഹാൻ കാളാചാൽ അബൂ നജീബ അൽ ഐൻ അറിയിച്ചു 

Report-K News

Tags

Below Post Ad