ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്‌ത 48 മണിക്കൂർ ദേശീയ പണിമുടക്ക് ഞായർ രാത്രി 12ന് ആരംഭിക്കും. ചൊവ്വ രാത്രി 12 വരെയാണ് പണിമുടക്ക്. 22 തൊഴിലാളി സംഘടന അണിനിരക്കുന്ന സമരത്തിൽ സംസ്ഥാനവും നിശ്‌ചലമാകും.
സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെയും ട്രെയിൻ യാത്ര ഒഴിവാക്കിയും പൊതുജനം പണിമുടക്കിനോട് സഹകരിക്കണമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർഥിച്ചിട്ടുണ്ട്.
പണിമുടക്കില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
വാഹനം ഓടില്ല. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കും. കർഷക, കർഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര–- സംസ്ഥാന സർവീസ് സംഘടനകളും അധ്യാപക സംഘടനകളും ബിഎസ്‌എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകളും തുറമുഖ തൊഴിലാളികളും പണിമുടക്കും.