ഉത്തരവാദിത്ത ടൂറിസം; സംസ്ഥാനതല ഉദ്‌ഘാടനം മാർച്ച് 31ന് വെള്ളിയാങ്കല്ലിൽ



സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ സംസ്ഥാനതല ഉദ്‍ഘാടനം മാർച്ച് 31ന്  വൈകിട്ട് ആറിന്  തൃത്താല വെള്ളിയാങ്കല്ല് ഡി ടി പി സി പാർക്കിൽ ടൂറിസം വകുപ്പ് മന്ത്രി  മുഹമ്മദ് റിയാസ് നിർവഹിക്കും. സ്പീക്കർ  എം ബി രാജേഷ് അധ്യക്ഷനാകും. തൃത്താല, പട്ടിത്തറ പഞ്ചായത്തുകളെയാണ് പാലക്കാട് ജില്ലയിൽ നിന്ന് ഉത്തരവാദിത്ത  ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

തൃത്താല, പട്ടിത്തറ പഞ്ചായത്തുകളുടെ  പൈതൃകവും ഗ്രാമീണ കാർഷിക തൊഴിൽ സംസ്കൃതിയും  കരകൗശല കലാ ഭക്ഷണ  മികവുകളും സഞ്ചാരികൾക്ക് നൽകുകയും അതിലൂടെ തദ്ദേശീയ ജനതക്ക് വരുമാനമാർഗം ലഭ്യമാക്കുകയും ചെയ്യാൻ ലക്ഷ്യമിടുന്നതാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതി. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായി.

ഉദ്‌ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. തൃത്താല പഞ്ചായത്ത് ഹാളിൽ നടന്ന  രൂപീകരണ യോഗത്തിൽ തൃത്താല  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി. റജീന അധ്യക്ഷയായി. ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ-ഓർഡിനേറ്റർ അരുൺകുമാർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പട്ടിത്തറ പഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ, തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. ശ്രീനിവാസൻ, സിപിഐ എം ഏരിയ സെക്രട്ടറി ടി. പി. മുഹമ്മദ്, പി. വി. മുഹമ്മദാലി (കോൺഗ്രസ് ), പത്തിൽ അലി (മുസ്ലിം ലീഗ്), ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ, സെബു സദക്കത്തുള്ള, , കുടുംബശ്രീ സി ഡി എസ്  ചെയർ പേഴ്സൺമാരായ ബിന്ദു മുരളീധരൻ, സുജിത ജയപ്രകാശ് എന്നിവർ സംസാരിച്ചു.

തൃത്താല  പഞ്ചായത്ത് പ്രസിഡന്റ്  കെ പി ജയ സ്വാഗതവും ഉത്തരവാദിത്ത ടൂറിസം മലപ്പുറം കോ ഓർഡിനേറ്റർ സെബിൻ പി പോൾ നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. സ്പീക്കർ എം. ബി. രാജേഷ് (രക്ഷാധികാരി), വിപി റജീന (ചെയർപേഴ്സൺ) പി. കെ. ജയ, പി. ബാലൻ, എ പി എം സക്കറിയ (വൈസ് ചെയർമാൻമാർ), അരുൺകുമാർ (കൺവീനർ), സെബിൻ പി. പോൾ, കെ പി ശ്രീനിവാസൻ, വി. എം രാജീവ് (ജോയിന്റ് കൺവീനർമാർ). 


Below Post Ad