തൃത്താല : കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് തൃത്താല ബ്ലോക്ക് കമ്മറ്റി യുടെ നേതൃത്വത്തിൽ 1971 ലെ ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിച്ചു.
ബ്ലോക്ക് പരിധിയിലെ സൈനികരെ അവരുടെ വീടുകളിൽ ചെന്ന് ബ്ലോക്ക് കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു.
ഭാരവാഹികളായ സുബ്രഹ്മണ്യൻ (പ്രസിഡന്റ് ), കെ. എം.രാമദാസ് (സെക്രട്ടറി), സുരേഷ് മേനോൻ (ട്രെഷറർ) തുടങ്ങിയവർ നേതൃത്വം നൽകി