കപ്പൂർ ഗ്രാമപഞ്ചായത്ത് ലാപ്ടോപ് വിതരണം I K NEWS



കപ്പൂർ ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗങൾക്കുള്ള 2021-22 പദ്ധതിയിൽ പെട്ട ലാപ്ടോപ്  വിതരണം  കപ്പൂർ പഞ്ചായത്ത് കൃഷിഭവൻ ഹാളിൽ വെച്ച്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹു ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം  നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ വി  ആമിനകുട്ടി അദ്ധ്യക്ഷയായി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ വി രവീന്ദ്രൻ വാർഡ് മെമ്പർമാരായ ജയലക്ഷ്മി ,പി ശിവൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ക്ഷേമകാര്യ ചെയർമാൻ വി യു സുചിത സ്വാഗതം പറഞ്ഞു പഞ്ചായത്ത് സുപ്രണ്ട് പ്രദീപ് നന്ദി പറഞ്ഞു

Tags

Below Post Ad