പട്ടാമ്പി എക്സൈസ് സംഘം ഷൊർണ്ണൂർ റെയിൽവേ സംരക്ഷണ സേന (RPF) യുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ഷൊർണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 10.25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി.
പട്ടാമ്പി എക്സൈസ് റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.കലാധരൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.വസന്തകുമാർ, എൻ.നന്ദകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ.റായി, ജെ.ജോസ്, എക്സൈസ് ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരും ഷൊർണ്ണൂർ റെയിൽവേ പ്രൊട്ടക്ഷൻ സേന (RPF) യിലെ സബ് ഇൻസ്പെക്ടർ ഷാജു തോമസ്, വനിത കോൺസ്റ്റബിൾ അഞ്ജു മോഹനൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.