ചാലിശ്ശേരിയിൽ പട്ടാപ്പകൽ യുവതിയുടെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നു കളഞ്ഞു.. ചൊവ്വാഴ്ച കാലത്ത് ഏഴ് മണിക്ക് ചാലിശ്ശേരി പെരുമണ്ണൂർ കയ്പ്രകുന്നു വിഷ്ണു ക്ഷേത്രത്തിലേക്ക് നടന്നു പോവുകയായിരുന്ന സൗമിനി എന്ന സ്ത്രീയുടെ മൂന്നര പവൻ തൂക്കം വരുന്ന മാലയാണ് ബൈക്കിൽ വന്ന സംഘം പൊട്ടിച്ചെടുത്തത്.
ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് കള്ളന്മാർ അക്രമത്തിന് മുതിർന്നത്. തുടർന്ന്, നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്തന്വേഷിച്ചെങ്കിലും മാല മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു.
തൊട്ടടുത്ത പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിക്കുകയുണ്ടായില്ല.ചാ ലിശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്.