ചാലിശ്ശേരി ആലിക്കരയിൽ രാത്രിയിൽ മാലിന്യം തള്ളാൻ വന്നവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.
പെരുമ്പിലാവിലെ ഒരു റെസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ ഒരു ലോഡ് മാലിന്യങ്ങൾ തോട്ടിൽ നിക്ഷേപിച്ച ശേഷം മടങ്ങാൻ നിൽകുമ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിപ്പെട്ടത്.
അലിക്കരയിലെ മോനുവിന്റെയും ഉമറിന്റെയും നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കളുടെ സഹായത്തോടുകൂടി അപരിചിതമായ രജിസ്റ്റർ നമ്പർ പ്ലേറ്റ് ഇല്ലാത്തവാഹനം ശ്രദ്ധയിൽപ്പെടുകയും വാഹനം തടയുകയും ചെയ്യുകയായിരുന്നു.
തുടർന്ന് ചാലിശ്ശേരി പോലീസിൽ വിവരം അറിയിക്കുകയും പൊലീസ് മാലിന്യം കൊണ്ട് വന്ന വാഹനവും ആളുകളെയും കസ്റ്റഡിയിലെടുക്കുകയും കേസ്രജിസ്റ്റർ ചെയ്യുകയും ചെയ്തു .വാഹനത്തിന് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല.