കുന്നംകുളത്ത് പെട്രോൾപമ്പുകളിൽ മോഷണം നാല് ലക്ഷത്തോളം രൂപ മോഷ്ടിച്ചു


കുന്നംകുളത്ത് രണ്ട് പെട്രോൾ പമ്പുകളിൽ കവർച്ച, നാല് ലക്ഷം രൂപയോളം കവർന്നു. കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി. കുന്നംകുളത്തെ രണ്ട് പെട്രോൾ പമ്പുകളിൽ മോഷണം. 

പട്ടാമ്പി റോഡിലെ കയറ്റത്തെ പള്ളിക്ക് മുൻപിലുള്ള പമ്പിലും യൂണിറ്റി ആശുപത്രിക്ക് അടുത്ത് മാള പമ്പിലും ആണ് ഇന്നലെ രാത്രിയിൽ മോഷണം നടന്നിട്ടുള്ളത്. 

പട്ടാമ്പി റോഡിലെ പെട്രോൾ പമ്പിൽ നിന്നും സേഫിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കപ്പെട്ടു. ഇന്നലത്തെ കളക്ഷൻ ഉൾപ്പെടെ വലിയ തുക ഇവിടെ ഉണ്ടായിരുന്നതായി പറയുന്നു. 

മാള പമ്പിൽ സിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ളവ നശിപ്പിച്ചാണ് മോഷണം നടത്തിയത്. പണം ഇവിടെ സൂക്ഷിക്കാത്തതിനാൽ ഇത് നഷ്ടപ്പെട്ടില്ല. ചെറിയ തുക മാത്രമാണ് മാള പമ്പിൽ നിന്നും പോയിട്ടുള്ളത്.

ആറു മാസം മുൻപും സമാന രീതിയിൽ ഇവിടെ മോഷണം നടന്നിരുന്നു. കുന്നംകുളം  പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Below Post Ad