പാചക വാതക സബ്‌സിഡി പുനസ്ഥാപിച്ചു | KNews


ഇന്ധന വില കുറച്ചതിന് പിറകെ കേന്ദ്രം പാചക വാതക സബ്‌സിഡി പുനസ്ഥാപിച്ചു. ഉജ്ജ്വൽ യോജനയിൽ പെട്ടവർക്ക് 200 രൂപയാണ് സബ്‌സിഡി. ഒരു വര്‍ഷം 12 സിലിണ്ടറിന് സബ്‍സിഡി ലഭിക്കും.

അപ്രതീക്ഷിത നീക്കത്തിലൂടെയാണ് കേന്ദ്രം രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചത്. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്. പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടിയിൽ എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്. 

ധനമന്ത്രി നിർമല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ തീരുമാനം.

Below Post Ad