എടപ്പാൾ: ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞു.
എടപ്പാൾ കുറ്റിപ്പുറം റോഡിൽ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഉദിനിക്കര വിളക്കത്ര വളപ്പിൽ നളിനിയുടെ രണ്ട് പവൻവരുന്ന മാലയാണ് സംഘം അപഹരിച്ചത്. ചങ്ങരംകുളം സ്റ്റേഷനിൽ പരാതി നൽകി.