കപ്പൂർ പഞ്ചായത്ത് പട്ടയ വിതരണം സ്പീക്കർ എം.പി രാജേഷ് നിർവ്വഹിച്ചു | KNews


കപ്പൂർ ഗ്രാമപഞ്ചായത്തിലെ കൊഴിക്കര വട്ടക്കുന്ന് രാജീവ്ഗാന്ധി ദശലക്ഷം കോളനി നിവാസികൾക്ക് പട്ടയം വിതരണം ചെയ്തു.കോളനിയിലെ 34 പേർക്കാണ് പട്ടയം നൽകിയത്. ഇതോടെ 25 വർഷത്തോളമായുള്ള കോളനി നിവാസികളുടെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടത്.


തൃത്താല മണ്ഡലത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ 340 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കപ്പൂർ പഞ്ചായത്തിൽ മാത്രം 95 - ഓളം പട്ടയങ്ങൾ നൽകി. തൃത്താല ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഏറ്റവും കൂടുതൽ പട്ടയം വിതരണം ചെയ്ത പഞ്ചായത്താണ് കപ്പൂർ. രാജീവ്ഗാന്ധി ദശലക്ഷം കോളനി നിവാസികൾക്ക് കൂടി പട്ടയം വിതരണം ചെയ്തതോടെ പഞ്ചായത്തിലെ എല്ലാ കോളനികളിലും പട്ടയ വിതരണം പൂർത്തിയായി.
പട്ടയംവിതരണം, ആശാ പ്രവർത്തർ, ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ എന്നിവരെ ആദരിക്കൽ എന്നിവയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എം. ബി രാജേഷ് നിർവ്വഹിച്ചു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി ബാലകൃഷ്ണൻ, വി.കെ മുഹമ്മദ് റവാഫ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.യു സുജിത, വാർഡ് അംഗങ്ങളായ പി.ശിവൻ, കെ.ടി അബ്ദുള്ളക്കുട്ടി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മൂസക്കുട്ടി, മുൻ ബ്ലോക്ക് പ്രസിഡന്റ് എം.പി കൃഷ്ണൻ, സംഘാടക സമിതി കൺവീനർ വി. പി സുരേഷ്, രാഷ്ട്രീപാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു

Below Post Ad