ചാലിശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ മെമ്പറെ കഴിഞ്ഞ കുറച്ചു നാളുകളായി കാണാനില്ലെന്നും ഗ്രാമ സഭ വിളിച്ചു ചേർത്ത് അതിലും പങ്കെടുക്കാതെ നടക്കുന്ന വാർഡ് മെമ്പർ രാജിവക്കണം എന്നാവശ്യപ്പെട്ട് ബിജെപി രണ്ടാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കപീടികയിൽ നടത്തിയ പ്രതിഷേധ പ്രകടനം ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് ഉത്ഘാടനം ചെയ്തു
ബിജെപി ബൂത്ത് പ്രസിഡന്റ് രാജു, മണ്ഡലം ജന. സെക്രട്ടറി മാരായ കെ നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട് കെസി കുഞ്ഞൻ മണികണ്ഠൻ തൊഴൂക്കര, മിഥുൻ കോട്ടപ്പാടം,ശിവശങ്കരൻ കെ,ഉണ്ണി ചാലിശ്ശേരി, അജി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.