സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എ ഗ്രേഡ് നേടിയ റിദ ഫാത്തിമ

 


സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ചാലിശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് കഥകളി സംഗീതം, സംസ്കൃത പദ്യം എന്നീ ഇനങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ റിദ ഫാത്തിമ

ചാലിശ്ശേരി സ്കൂളിന് അഭിമാനമായി റിദ ഫാത്തിമ

64ാമത് കേരള സ്കൂൾ കലോൽസവത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച് റിദാ ഫാത്തിമ. ചാലിശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിനെ പ്രതിനിധീകരിച്ചാണ് റിദ ഫാത്തിമ സംസ്ഥാന കലോൽസവത്തിൽ പങ്കെടുത്തത്. അഞ്ചാം ക്ലാസ് മുതൽ ഒന്നാം ഭാഷയായി സംസ്കൃതം പഠിക്കുന്ന റിദ സബ്ജില്ലാ ജില്ലാ തലങ്ങളിൽ അഷ്ടപദി, സംസ്കൃത ഗാനാലാപനം, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളിൽ മത്സരിച്ചിട്ടുണ്ട്.

തോടി രാഗത്തിലുള്ള ലോകപാലൻമാരെ എന്ന പദമാണ് പാടിയത്. സത്യവ്രതശാസ്ത്രികളുടെ ശ്രീരാമകീർതിമഹാകാവ്യത്തിലെ വരികളാണ് സംസ്കൃത പദ്യത്തിന് ചൊല്ലിയത്. കഥകളി സംഗീതത്തിൽ വേങ്ങേരി നാരായണൻ നമ്പൂതിരിയും, സംസ്കൃത പദ്യത്തിൽ കുമാരി നിരഞ്ജന പദ്മനാഭനുമാണ് ഗുരുക്കൻമാർ. കോക്കൂർ സ്വദേശി അഷറഫിൻ്റേയും ചാലിശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ഷമീറയുടേയും മകളാണ്. ചാലിശ്ശേരി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ സംസ്കൃത അധ്യാപകനായിട്ടുള്ള ഡോ.പി. പദ്മനാഭനാണ് റിദ ഫാത്തിയ്ക്കാവശ്യമായ മാർഗദർശനം നൽകുന്നത്.

Below Post Ad